നവീകരിച്ച ആക്കുളം വ്യോമസേനാ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു

തിരുവനന്തപുരം: ആക്കുളത്ത് നവീകരിച്ച വ്യോമസേനാ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ജസ്‌വീർ സിംഗ് മാൻ ആണ് മ്യൂസിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

വ്യോമസേനയുടെ ചരിത്രവും operational കരുത്തും പൊതുജനങ്ങൾക്ക്, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കും യുവതലമുറയ്ക്കും, അടുത്തറിയാൻ സഹായിക്കുന്ന രീതിയിലാണ് ആക്കുളത്തെ മ്യൂസിയം നവീകരിച്ചിരിക്കുന്നത്. വ്യോമസേനയുമായി ബന്ധപ്പെട്ട വിവിധ പ്രദർശന വസ്തുക്കളും യുദ്ധവിമാനങ്ങളുടെ മാതൃകകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ തലസ്ഥാനത്തെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലൊന്നായി ഈ മ്യൂസിയം മാറും. വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *