ആറന്മുള: ഭക്തിനിർഭരമായ ചടങ്ങുകളോടെ പ്രശസ്തമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് തുടക്കമായി. യോഗക്ഷേമസഭാ സംസ്ഥാന പ്രസിഡൻ്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഭദ്രദീപം കൊളുത്തി വള്ളസദ്യയുടെ ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അജിത്ത് കുമാർ ഭഗവാന് ആദ്യ സദ്യ വിളമ്പി സമർപ്പിച്ചു. നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനച്ചടങ്ങുകൾ പൂർത്തിയായത്. വരുംദിവസങ്ങളിലും ക്ഷേത്രസന്നിധിയിൽ വിപുലമായ തോതിൽ വള്ളസദ്യകൾ നടക്കും.

