സകല റെക്കോഡുകളും തകരും, ഭൂമി വറ്റിവരളും; ആയിരം വർഷത്തിനിടയിലെ ഏറ്റവും ശക്തമായ എൽ നിനോയെന്ന് യുഎൻ മുന്നറിയിപ്പ്

ജനീവ: ആഗോള കാലാവസ്ഥയെ തകിടം മറിച്ച് ഭൂമിയെ കടുത്ത വരൾച്ചയിലേക്കും കൊടും ചൂടിലേക്കും തള്ളിവിട്ട് ‘എൽ നിനോ’ (El Nino) പ്രതിഭാസം അതിശക്തമാകുന്നതായി റിപ്പോർട്ട്. നിലവിലെ താപനിലയും കാലാവസ്ഥാ വ്യതിയാനങ്ങളും കണക്കിലെടുക്കുമ്പോൾ, കഴിഞ്ഞ 1000 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ എൽ നിനോ പ്രതിഭാസത്തിനാണ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ (UN) കാലാവസ്ഥാ ഏജൻസിയായ ലോക കാലാവസ്ഥാ സംഘടന (WMO) മുന്നറിയിപ്പ് നൽകി. വരും മാസങ്ങളിൽ ലോകമെമ്പാടുമുള്ള അന്തരീക്ഷ താപനില സർവ്വകാല റെക്കോഡുകളും ഭേദിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *