പാലക്കാട്: ചിറ്റൂർ മുൻ എം.എൽ.എയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. അച്യുതൻ അന്തരിച്ചു. ചിറ്റൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1996, 2001, 2006, 2011 വർഷങ്ങളിൽ തുടർച്ചയായി നാലുതവണ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ദീർഘകാലം മണ്ഡലത്തിന്റെ ജനപ്രതിനിധിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം കർഷകൻ, സഹകരണ പ്രവർത്തകൻ എന്നീ നിലകളിലും അദ്ദേഹം സജീവസാന്നിധ്യമായിരുന്നു. ജനകീയ ഇടപെടലുകളിലൂടെയും സഹകരണ മേഖലയിലെ പ്രവർത്തനങ്ങളിലൂടെയും ചിറ്റൂരിന്റെ വികസന മുന്നേറ്റങ്ങളിൽ നിർണായക പങ്കുവഹിച്ച നേതാവായിരുന്നു അദ്ദേഹം. കെ. അച്യുതന്റെ നിര്യാണത്തിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

