തൊടുപുഴ: കേരള ഷോപ്സ് ആൻഡ് കൊമേർഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം 2026 വർഷത്തെ രജിസ്ട്രേഷൻ പുതുക്കാത്ത തൊടുപുഴ മുനിസിപ്പാലിറ്റി പരിധിയിലെ സ്ഥാപനങ്ങൾക്കായി പ്രത്യേക റിന്യൂവൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 14-ന് തൊടുപുഴ മാർക്കറ്റ് റോഡിലുള്ള മർച്ചന്റ് അസോസിയേഷൻ ഹാളിൽ വച്ചാണ് ക്യാമ്പ് നടക്കുന്നത്.
നിശ്ചിത സമയത്തിനകം രജിസ്ട്രേഷൻ പുതുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് തൊടുപുഴ അസിസ്റ്റന്റ് ലേബർ ഓഫീസർ രശ്‌മി എ.ആർ. അറിയിച്ചു. അതിനാൽ കുടിശിക വരുത്തിയിട്ടുള്ള എല്ലാ വ്യാപാരികളും ഈ അവസരം പ്രയോജനപ്പെടുത്തി രജിസ്ട്രേഷൻ പുതുക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും 8547655396 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

