കാൻബറ: ഗണേശോത്സവം ആഘോഷിക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേർന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്. ഓസ്ട്രേലിയയിലെ ഹിന്ദു സമൂഹത്തിന് പത്തു ദിവസ നീണ്ടുനിൽക്കുന്ന ഈ ആഘോഷത്തിന്റെ പ്രാധാന്യത്തെയും, അവരുടെ പാരമ്പര്യത്തെയും വിശ്വാസത്തെയും രാജ്യത്തിന് നൽകിയ സംഭാവനകളെയും പ്രധാനമന്ത്രി തന്റെ സന്ദേശത്തിൽ എടുത്തുപറഞ്ഞു.
പുതിയ തുടക്കങ്ങളുടെ ദൈവമായുള്ള ഗണേശന്റെ പൂജ പ്രതീക്ഷയും പുതുക്കലും നിറഞ്ഞ ഈ കാലഘട്ടത്തിന് ഏറെ പ്രധാന്യമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ ഹിന്ദു സമൂഹങ്ങൾ ആരാധനയ്ക്കായി ഒത്തുകൂടുമ്പോൾ, കഠിനാധ്വാനത്തിലൂടെയും രാജ്യസ്നേഹത്തിലൂടെയും അവർ രാജ്യത്തിന് നൽകിയ സംഭാവനകളെ താൻ അഭിനന്ദിക്കുന്നതായും അൽബനീസ് വ്യക്തമാക്കി. ഗണേശോത്സവത്തിൽ ആഘോഷിക്കുന്ന വിശ്വാസവും സൗഹൃദവും എല്ലാവരുടെയും മനസ്സ് നിറയ്ക്കട്ടെ എന്ന് ആശംസിച്ചാണ് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചത്

