ക്ലാസ്സിക്കൽ നൃത്തം ഇഷ്ടപ്പെടുന്നവർക്ക് മെൽബണിൽ മഞ്ജു വി. നായരുടെ ഭരതനാട്യ ശില്പശാല ഒക്ടോബർ 31-ന്

മെൽബൺ: ദക്ഷിണേന്ത്യയിലെ പ്രശസ്ത നർത്തകിയും നൃത്ത അധ്യാപികയുമായ മഞ്ജു വി. നായർ നയിക്കുന്ന പ്രത്യേക ഭരതനാട്യ ശില്പശാല ഒക്ടോബർ 31 ശനിയാഴ്ച മെൽബണിൽ നടക്കും. കാർഡിനിയ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ‘ഭരതനാട്യം: ബിയോണ്ട് ദി ബേസിക്സ്’ (Bharatanatyam Beyond the Basics) എന്ന പേരിലാണ് പരിശീലനക്കളരി സംഘടിപ്പിക്കുന്നത്. ഹാലം റിക്രിയേഷൻ റിസർവ് ഹാളിൽ (Hallam Recreation Reserve Hall) രാവിലെ 9:00 മണി മുതൽ ഉച്ചകഴിഞ്ഞ് 3:00 മണി വരെയാണ് പരിപാടി.

ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ പ്രോഗ്രാമുകളും നൃത്ത ശില്പശാലകളും നയിച്ചിട്ടുള്ള മഞ്ജു വി. നായർ, അഷ്ടപദിയെ ആസ്പദമാക്കിയാണ് ഈ ശില്പശാലയിൽ പരിശീലനം നൽകുന്നത്. അഭിനയം, വ്യാഖ്യാനം, ഭാവപ്രകടനങ്ങളിലൂടെയുള്ള കഥ പറച്ചിൽ, ചലനങ്ങളും വികാരങ്ങളും ചേർന്നുള്ള അവതരണ സൂക്ഷ്മതകൾ എന്നിവയാണ് പ്രധാനമായും പരിശീലിപ്പിക്കുന്നത്. കുറഞ്ഞത് അഞ്ച് വർഷത്തെ ഭരതനാട്യ പരിശീലന പരിചയമുള്ളവർക്കും പൂർണ്ണമായ ഭരതനാട്യ രചനകൾ അഭ്യസിച്ചിട്ടുള്ളവർക്കുമാണ് പ്രവേശനം.

സ്റ്റേജ് പെർഫോമൻസിനായുള്ള ഒറിജിനൽ ഓഡിയോയും പരിശീലനത്തിനായുള്ള പ്രാക്ടീസ് വീഡിയോയും ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന നിശ്ചിത ആളുകൾക്ക് ഏർലി-ബേർഡ് ഓഫറും ലഭ്യമാണ്. വർക്ക്‌ഷോപ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി രഞ്ജിത്ത് (0469 188 248), പ്രകാശ് (0415 615 049) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *