മെൽബണിൽ അഞ്ചുപേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി വിക്ടോറിയ പോലീസ്; പൊതുജനങ്ങളുടെ സഹായം തേടുന്നു

മെൽബൺ: മെൽബണിന്റെ തെക്കുകിഴക്കൻ മേഖലയായ കേസിയിൽ (Casey) വിവിധ കേസുകളിലായി അന്വേഷിക്കുന്ന അഞ്ചുപേരെ കണ്ടെത്താൻ വിക്ടോറിയ പോലീസ് പൊതുജനങ്ങളുടെ സഹായം തേടി. ജെയിംസ് വാട്ട് (James WATT), ജോവാന കാരിക (Joanna KARIKA), ആഖീൽ റഹീമി (Aaqiel RAHIMI), നതാഷ ഹാർട്ട് (Natasha HART), ബ്രൈസ് ലൊവാറ്റ് (Bryce LOVATT) എന്നിവരെയാണ് പോലീസ് തിരയുന്നത്.

ഇവരെക്കുറിച്ചോ ഇവരുടെ ഒളിത്താവളങ്ങളെക്കുറിച്ചോ എന്തെങ്കിലും സൂചന ലഭിക്കുന്നവർ ഉടൻ തന്നെ വിവരങ്ങൾ കൈമാറണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. ലഭ്യമാകുന്ന ചെറിയ വിവരങ്ങൾ പോലും അന്വേഷണത്തിന് വലിയ സഹായമാകുമെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ, ഇവരെ നേരിട്ട് കാണുന്നവർ യാതൊരു കാരണവശാലും അടുത്തേക്ക് ചെല്ലരുതെന്നും അപകടസാധ്യത ഒഴിവാക്കാൻ ഉടനടി പോലീസുമായി ബന്ധപ്പെടണമെന്നും കർശന മുന്നറിയിപ്പുണ്ട്.

വിവരങ്ങൾ അറിയാവുന്നവർക്ക് ക്രൈം സ്റ്റോപ്പേഴ്സിന്റെ 1800 333 000 എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്സ് വെബ്സൈറ്റ് വഴിയോ പേരുവിവരങ്ങൾ രഹസ്യമായി വച്ചുകൊണ്ട് വിവരം അറിയിക്കാവുന്നതാണ്. കേസിയും പരിസര പ്രദേശങ്ങളിലുമുള്ള ആളുകളിലേക്ക് ഈ വിവരം എത്തിക്കാൻ പരമാവധി സഹകരിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *