നെല്ലിപ്പെട്ടിക്കുടിയിലും തീര്‍ഥമലക്കുടിയിലും ഇനി നേരിട്ട് ഭക്ഷ്യധാന്യങ്ങളെത്തും; സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതി മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു

മറയൂർ: ദേവികുളം താലൂക്കിലെ നെല്ലിപ്പെട്ടിക്കുടി (മറയൂര്‍), തീര്‍ഥമലക്കുടി (കാന്തല്ലൂര്‍) എന്നീ ഊരുകളിലേക്ക് നേരിട്ട് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്.

മറയൂര്‍ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ എ. രാജ എം.എല്‍.എ അധ്യക്ഷത വഹിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ആര്‍. ഈശ്വരന്‍, ദേവികുളം സബ് കളക്ടര്‍ വി.എം. ആര്യ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോമോന്‍ തോമസ്, എസ്. ശിവരാജ്, വൈസ് പ്രസിഡന്റുമാരായ ദീപ അരുള്‍ ജ്യോതി, സത്യ രാജ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഉഷ ഹെന്റി, കെ.പി. രാജന്‍, പി.ജെ. ഭാഗ്യരാജ്, ജില്ലാ സപ്ലൈ ഓഫീസര്‍ ബീന ഭദ്രന്‍ തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ദുർഘട മേഖലകളിലെ ജനങ്ങൾക്ക് നേരിട്ട് റേഷൻ വിഹിതം എത്തിച്ചുനൽകുന്നതാണ് ഈ പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *