ബ്രസ്സൽസ്: യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിയമപരമായി തുടരാൻ അവകാശമില്ലാത്ത ഇതര രാജ്യങ്ങളിലെ പൗരന്മാരെ വേഗത്തിലും എളുപ്പത്തിലും സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കുന്നതിനുള്ള സമഗ്രമായ നിയമ പരിഷ്കരണത്തിന് യൂറോപ്യൻ പാർലമെന്റ് അംഗീകാരം നൽകി.
പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വരുന്നതോടെ യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ ‘റിട്ടേൺ ഹബ്ബുകൾ’ (Return Hubs) സ്ഥാപിക്കാൻ അനുമതി ലഭിക്കും. കൂടാതെ, തിരിച്ചയക്കപ്പെടുന്നവരെ 24 മാസം വരെ തടങ്കലിൽ വെയ്ക്കാനും ആവശ്യമെങ്കിൽ ഈ കാലാവധി നീട്ടാനും പുതിയ വ്യവസ്ഥയിൽ അനുവാദമുണ്ട്. സുരക്ഷാ ഭീഷണിയുയ ർത്തുന്നവർക്കെതിരെ കൂടുതൽ കർശനമായ നിയന്ത്രണങ്ങളും ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ പൂർണ്ണമായി നിയമമാകുന്നതിന് ഇനി യൂറോപ്യൻ കൗൺസിലിന്റെ ഔദ്യോഗിക അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.

