സിക്കിമിൽ കനത്ത മഴയും ഉരുൾപൊട്ടലും; 30ഓളം വീടുകൾ തകർന്നു

ഗാങ്ടോക്ക്: സിക്കിമിലെ ഗ്യാൽഷിങ് ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ 30ഓളം വീടുകൾക്ക് നാശനഷ്ടം. റിംബി ഗ്രാമത്തിലാണ് സംഭവം. സർക്കാർ ക്വാർട്ടേഴ്‌സുകളും ഉരുൾപൊട്ടലിൽ തകർന്നതായി അധികൃതർ അറിയിച്ചു. നിലവിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

മഴ തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അപകടസാധ്യതയുള്ള മേഖലകളിൽനിന്ന് കൂടുതൽ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. റോഡുകളിലും മറ്റ് അടിസ്ഥാന സൗകര്യങ്ങളിലും മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് തടസങ്ങൾ ഉണ്ടായിട്ടുണ്ട്.

സ്ഥിതിഗതികൾ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പ്രേം സിങ് തമാംഗ് അറിയിച്ചു. പ്രാദേശിക ഭരണകൂടത്തിനും രക്ഷാപ്രവർത്തകർക്കും ജാഗ്രത പാലിക്കാനും സ്ഥിതിഗതികൾ നിരീക്ഷിക്കാനും അദ്ദേഹം നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *