ജനശതാബ്ദിക്ക് ബക്കറ്റ് സീറ്റുകൾ, വേണാടിന് കൂടുതൽ ഇരിപ്പിടങ്ങൾ; യാത്രക്കാർക്ക് ആശ്വാസവുമായി റെയിൽവേ

തിരുവനന്തപുരം: ജനശതാബ്ദി ട്രെയിനുകളിലെ പുതിയ കോച്ചുകളിലെ യാത്രാദുരിതത്തെച്ചൊല്ലിയുള്ള യാത്രക്കാരുടെ നിരന്തര പരാതികൾക്ക് ഒടുവിൽ റെയിൽവേയുടെ പരിഹാരം. ദീർഘദൂര യാത്രക്കാർക്ക് തീരെ അനുയോജ്യമല്ലാത്തതും കുത്തനെയുള്ളതുമായ സീറ്റുകൾക്ക് പകരം, യാത്രക്കാർ ആവശ്യപ്പെട്ടിരുന്ന സൗകര്യപ്രദമായ ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകൾ എത്തിക്കാൻ റെയിൽവേ തീരുമാനിച്ചു.

ഇതിനായി ആദ്യ ഘട്ടത്തിൽ 16 പുതിയ കോച്ചുകൾ ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷന് കൈമാറി. പുതിയ കോച്ചുകൾ എത്തുന്നതോടെ ജനശതാബ്ദി യാത്രക്കാർക്ക് യാത്രാക്ലേശത്തിന് ആശ്വാസമാകുന്നതിനൊപ്പം വേണാട് എക്സ്പ്രസിൽ കൂടുതൽ ഇരിപ്പിടങ്ങൾ ലഭ്യമാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *