ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് മായ്ക്കും; പുണ്യഭൂമികൾ കാക്കാൻ പാക് സൈന്യമെത്തുമെന്ന് പഹൽഗാം ആക്രമണ സൂത്രധാരന്റെ ഭീഷണി പ്രസംഗം

ഇസ്ലാമാബാദ്: ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കുമെന്ന കടുത്ത ഭീഷണിയുമായി പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും നിരോധിത ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ഡെപ്യൂട്ടി ചീഫുമായ സൈഫുള്ള കസൂരി രംഗത്ത്. കഴിഞ്ഞ ആഴ്ച പാകിസ്താനിൽ നടന്ന ഖതം-ഇ-നബുവത് കോൺഫറൻസിൽ സംസാരിക്കവെയായിരുന്നു ഇയാളുടെ വിദ്വേഷ പ്രസംഗം. പാക് സൈന്യം സൗദിയിലെ വിശുദ്ധ നഗരങ്ങളെ സംരക്ഷിക്കുമെന്നും ഇസ്രായേലിനെ ഇല്ലാതാക്കുമെന്നുമാണ് കസൂരി പ്രസംഗത്തിൽ അവകാശപ്പെട്ടത്.

മേഖലയിൽ ഇസ്രായേൽ വിരുദ്ധ വികാരം ആളിക്കത്തിച്ച് കൂടുതൽ യുവാക്കളെ ഭീകരവാദ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാനും സംഘടനയിലേക്ക് സാമ്പത്തിക സഹായം സമാഹരിക്കാനുമാണ് ലഷ്‌കർ ഈ നീക്കം നടത്തുന്നതെന്നാണ് വിലയിരുത്തൽ. തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ച് പൊതുശ്രദ്ധ തിരിച്ചുവിടാനുള്ള ലഷ്‌കറിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് ഈ ഭീഷണി പ്രസംഗം പുറത്തുവന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *