ഭാവി വെല്ലുവിളികൾക്ക് പരിഹാരം കാണാൻ യുവതയ്ക്ക് കഴിയും: പ്രധാനമന്ത്രി നരേന്ദ്ര മോദി, തമിഴ്‌നാട്ടിൽ ബ്രെയിൻ സെന്റർ ഉദ്ഘാടനം ചെയ്തു

ചെന്നൈ: ഭാവി വെല്ലുവിളികൾക്ക് ഫലപ്രദമായ പ്രതിവിധികൾ കണ്ടെത്താൻ രാജ്യത്തെ യുവതലമുറയ്ക്ക് സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. തമിഴ്‌നാട്ടിൽ 13,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച പ്രധാനമന്ത്രി, അത്യാധുനിക മസ്തിഷ്ക പഠന ഗവേഷണങ്ങൾക്കായുള്ള സുധ ഗോപാലകൃഷ്ണൻ ബ്രെയിൻ സെന്റർ രാജ്യത്തിന് സമർപ്പിച്ചു.

ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിലെ നാലാം ഇടനാഴിയിൽ ഉൾപ്പെടുന്ന 15 കിലോമീറ്റർ ദൈർഘ്യമുള്ള പൂനമല്ലി–വടപളനി പാതയുടെ ഉദ്ഘാടനവും ചടങ്ങിൽ അദ്ദേഹം നിർവഹിച്ചു. പൗരാണിക ക്ഷേത്ര സംസ്കാരം മുതൽ ആധുനിക മെട്രോ സൗകര്യങ്ങൾ വരെയുള്ള തമിഴ്‌നാട്ടിലെ സവിശേഷതകൾ നവഭാരതത്തിന്റെ ചൈതന്യമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *