സിഡ്നിയിലെ ബോക്സ് ഹില്ലിൽ തലയുയർത്തി ‘നെക്സാ ഹോംസ്; ഓർക്കസ് പ്രോജക്റ്റ് ഡിസ്‌പ്ലേ ഹോം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും

സിഡ്നി: അത്യാധുനിക ആർക്കിടെക്ചർ മികവും ലോകോത്തര സൗകര്യങ്ങളും ഒത്തുചേരുന്ന നെക്സാ ഹോംസിന്റെ പുതിയ അഭിമാന പദ്ധതിയായ ‘ഓർക്കസ് പ്രോജക്റ്റിന്റെ’ ഗ്രാൻഡ് ഡിസ്‌പ്ലേ ഹോം സിഡ്നിയിൽ അനാവരണം ചെയ്യുന്നു. പ്രമുഖ വ്യവസായി ജാക്ക് ചെമ്പിരിക്കയുടെ നേതൃത്വത്തിൽ ബോക്സ് ഹില്ലിൽ ഒരുങ്ങുന്ന ഈ പ്രീമിയം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. ഒക്ടോബർ 31 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ബോക്സ് ഹിൽ ഓർക്കസ് ലെയ്നിലാണ് (Lot 8) പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങ് നടക്കുക.

ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ് രംഗത്ത് ഗുണമേന്മകൊണ്ടും വിശ്വസ്തതകൊണ്ടും ശ്രദ്ധേയമായ നെക്സാ ഹോംസിന്റെ മികവുറ്റ നിർമ്മാണവൈഭവമാണ് ഓർക്കസ് പ്രോജക്റ്റിലൂടെ യാഥാർത്ഥ്യമാകുന്നത്. 30 സ്ക്വയർ വിസ്തൃതിയിൽ ആഡംബരത്തിന്റെ പുതിയ മാനങ്ങൾ തീർക്കുന്ന 14 ലക്ഷ്വറി വില്ലകളാണ് പ്രോജക്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിശാലമായ 5 ബെഡ്‌റൂമുകൾ, ഡബിൾ ഗ്യാരേജ്, പ്രൗഢി കൂട്ടുന്ന 3 മീറ്റർ ഹൈ-സീലിംഗ് ഡിസൈൻ എന്നിവയാണ് വീടുകളുടെ പ്രധാന സവിശേഷതകൾ. വീടകങ്ങളിൽ ആധുനികതയുടെ അനുഭൂതി പകരാൻ സ്മാർട്ട് സിങ്ക്, സ്മാർട്ട് ടോയ്‌ലറ്റ് തുടങ്ങിയ ഹൈ-എൻഡ് സൗകര്യങ്ങളും പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്.

“നാളെയുടെ ശോഭനമായ ഭാവിക്കായി ഇന്നത്തെ അത്യാധുനിക ഭവനങ്ങൾ” എന്ന ആശയത്തിൽ ഉയർന്ന ജീവിതനിലവാരം ഉറപ്പുനൽകുന്ന പദ്ധതിയുടെ അരങ്ങേറ്റ ചടങ്ങിൽ പ്രവാസി വ്യവസായ രംഗത്തെ പ്രമുഖരും സാമൂഹിക-സാംസ്കാരിക മേഖലയിലെ വിശിഷ്ട വ്യക്തികളും സംബന്ധിക്കും. ആഡംബര ഭവന നിർമ്മാണ രംഗത്ത് പുത്തൻ നാഴികക്കല്ലാകാൻ ഒരുങ്ങുന്ന ഈ സംരംഭം സിഡ്നിയിലെ മലയാളി സമൂഹത്തിനും പ്രവാസി വാണിജ്യ മേഖലയ്ക്കും ഏറെ അഭിമാനകരമായ നേട്ടമായി മാറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *