സിഡ്നി: കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസ് ഒരുക്കുന്ന ‘മറിയം – ദി മദർ ഓഫ് ഗോഡ്’ (MARIYAM – THE MOTHER OF GOD) എന്ന മെഗാ സ്റ്റേജ് നാടകത്തിന്റെ ന്യൂ സൗത്ത് വെയിൽസിലെ ആദ്യ പ്രദർശനം ഒക്ടോബർ 17 ശനിയാഴ്ച നടക്കും. വിൻഡ്സർ ഫംഗ്ഷൻ സെന്ററിലെ (Windsor Function Centre, 7 Dight St, Windsor NSW 2756) വിൻഡ്സർ ഹാളിലാണ് നാടകം അരങ്ങേറുന്നത്.
ഒരു അമ്മയുടെ വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും കഥ പറയുന്ന ഈ നാടകം രണ്ട് പ്രദർശനങ്ങളായാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ വൈകുന്നേരം 5:00 മണിക്കുള്ള ഷോയുടെ ടിക്കറ്റുകൾ ഇതിനകം പൂർണ്ണമായും വിറ്റുതീർന്നു . ഉച്ചയ്ക്ക് 1:00 മണിക്കുള്ള ആദ്യ ഷോയുടെ ഏതാനും ടിക്കറ്റുകൾ മാത്രമാണ് ഇനി ലഭ്യമായിട്ടുള്ളത്.
നാടകപ്രേമികൾക്ക് വേറിട്ടൊരു തിയേറ്റർ അനുഭവം സമ്മാനിക്കുന്ന ഈ നാടകത്തിന്റെ ടിക്കറ്റുകൾ hexaticket.com.au എന്ന വെബ്സൈറ്റ് വഴിയോ പോസ്റ്ററിലെ ക്യുആർ കോഡ് സ്കാൻ ചെയ്തോ ബുക്ക് ചെയ്യാവുന്നതാണ്

