കെസ്റ്ററും മെറിനും നയിക്കുന്ന ദിവ്യസംഗീതം ക്രിസ്ത്യൻ ഭക്തിഗാനമേള ഒക്ടോബർ 24-ന് സിഡ്നിയിൽ

സിഡ്‌നി: പ്രമുഖ ഗായകരായ കെസ്റ്ററും മെറിനും ഒരുമിക്കുന്ന ‘ദിവ്യസംഗീതം 2026’ ലൈവ് ഓർക്കസ്ട്ര ക്രിസ്ത്യൻ ഭക്തിഗാനമേള ഒക്ടോബർ 24-ന് സിഡ്നിയിൽ അരങ്ങേറും. ക്രോസ് കൾച്ചർ ലൈവ് ഇവന്റ്സ്, റിഥമിക് എന്റർടെയിൻമെന്റ്സ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ മെഗാ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നത്. ഹോക്സ്റ്റൺ പാർക്കിലുള്ള ഇൻസ്പയർ ചർച്ചിൽ (Inspire Church, 1A Spire Court, Hoxton Park, Sydney NSW 2171) വൈകുന്നേരം 6:00 മണിക്കാണ് പരിപാടി ആരംഭിക്കുന്നത്.

തത്സമയ ഓർക്കസ്ട്രയുടെ അകമ്പടിയോടെ നടക്കുന്ന സംഗീതനിശയിലേക്ക് പ്രവേശനത്തിനായി വിഐപി ($70), ഗോൾഡ് ($50), സിൽവർ ($30), സ്റ്റാൻഡേർഡ് ($20) എന്നീ നിരക്കുകളിലാണ് ടിക്കറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ രണ്ട് മുതിർന്നവർക്കും 5 മുതൽ 12 വയസ്സ് വരെയുള്ള രണ്ട് കുട്ടികൾക്കുമായി 90 ഡോളറിന്റെ സിൽവർ ഫാമിലി പാക്കേജും ഒരുക്കിയിട്ടുണ്ട്.

ടിക്കറ്റുകൾ വേഗത്തിൽ വിറ്റഴിഞ്ഞുകൊണ്ടിരിക്കുന്നതിനാൽ https://www.justeasybook.com/events/divya-sangeetham-syd എന്ന ലിങ്ക് വഴിയോ പോസ്റ്ററിലെ ക്യുആർ കോഡ് സ്കാൻ ചെയ്തോ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ടിക്കറ്റ് ബുക്കിംഗിനും സ്പോൺസർഷിപ്പുകൾക്കുമായി അലക്സ് (0451 831 985), ജോസ് (0419 306 202), ലിജോ (0406 812 679) എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *