സ്ഥിരീകരിക്കാത്ത ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശങ്ങളെ രാഷ്ട്രീയ ആയുധമാക്കുന്നതിനെതിരെ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ

ന്യൂയോർക്ക്: സ്ഥിരീകരിക്കാത്ത ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശങ്ങളെ രാഷ്ട്രീയ ആയുധമാക്കുന്ന നടപടിക്കെതിരെ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ ശക്തമായ വിമർശനം ഉന്നയിച്ചു. ഐക്യരാഷ്ട്ര പൊതുസഭയുടെ സാമൂഹിക, മാനുഷിക, സാംസ്കാരിക സമിതിയിൽ (തേർഡ് കമ്മിറ്റി) സംസാരിക്കവെ ഇന്ത്യൻ പ്രതിനിധിയും വിദേശകാര്യ മന്ത്രാലയ ഡെപ്യൂട്ടി സെക്രട്ടറിയുമായ ബർഖാ തമ്രകറാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

ആവശ്യമെങ്കിൽ ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ ഏതു കാര്യത്തിലും വ്യക്തത വരുത്താൻ ഇന്ത്യ പൂർണ്ണ സന്നദ്ധമാണെന്ന് അവർ വ്യക്തമാക്കി. അതോടൊപ്പം, വിവിധ റിപ്പോർട്ടുകൾ ഉദ്ധരിക്കുമ്പോൾ കൃത്യതയും വിശ്വാസ്യതയും പാലിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും അവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *