വിജയദശമി ആഘോഷ നിറവിൽ രാജ്യം; കേരളത്തിൽ ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകൾ

ന്യൂഡൽഹി/തിരുവനന്തപുരം: തിന്മയ്‌ക്ക് മേൽ നന്മ നേടിയ വിജയത്തെ അനുസ്മരിച്ച് രാജ്യമെമ്പാടും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വിജയദശമി ആഘോഷിക്കുന്നു. വിജയദശമി പ്രമാണിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.

കേരളത്തിൽ വിജയദശമി ദിനത്തോടനുബന്ധിച്ച് വിപുലമായ വിദ്യാരംഭ ചടങ്ങുകളാണ് നടന്നത്. സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങൾ, സാംസ്‌കാരിക സ്ഥാപനങ്ങൾ, വീടുകൾ എന്നിവ കേന്ദ്രീകരിച്ച് നടന്ന ചടങ്ങുകളിൽ ആയിരക്കണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. വിവിധ ജില്ലകളിലെ പ്രധാന വിദ്യാരംഭ കേന്ദ്രങ്ങളിലെല്ലാം പുലർച്ചെ മുതൽ തന്നെ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്

Leave a Reply

Your email address will not be published. Required fields are marked *