തൊടുപുഴ: അച്ചടി-ഡിസൈൻ രംഗത്ത് നൂതന സാങ്കേതികവിദ്യകളുമായി വൈറ്റ് പേപ്പർ ഡിജിറ്റൽ പ്രിന്റേഴ്സ് തൊടുപുഴയിൽ പ്രവർത്തനം ആരംഭിക്കുന്നു. ഒക്ടോബർ 25 ഞായറാഴ്ച രാവിലെ 9.30-ന് കാഞ്ഞിരമറ്റം ബൈപ്പാസ് ജങ്ഷനിലെ കൃഷ്ണ ആർക്കേഡിൽ നടക്കുന്ന ചടങ്ങിൽ കേരള സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ് സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.
ആധുനിക അച്ചടി സാങ്കേതികവിദ്യയും ആകർഷകമായ ഡിസൈൻ സേവനങ്ങളും സമന്വയിപ്പിച്ചാണ് സ്ഥാപനം സജ്ജീകരിച്ചിരിക്കുന്നത്. ബ്രോഷറുകൾ, ബിൽ ബുക്കുകൾ, മാഗസിനുകൾ, നോട്ടീസുകൾ, പോസ്റ്ററുകൾ, ലേബലുകൾ, സ്റ്റിക്കറുകൾ, വിസിറ്റിങ് കാർഡുകൾ, വിവാഹ ക്ഷണക്കത്തുകൾ, കലണ്ടറുകൾ, ബോർഡുകൾ, ടി-ഷർട്ട് പ്രിന്റിങ് തുടങ്ങി വിപുലമായ സേവനങ്ങൾ ഇവിടെ ലഭ്യമാണ്.
ഇതിനുപുറമെ ഡിസൈൻ വർക്കുകൾ, കാർട്ടൺ ബോക്സ് നിർമാണം, ഡാംഗ്ലറുകൾ, ബൈൻഡിങ്, സ്പൈറൽ ബൈൻഡിങ്, ലാമിനേഷൻ, ഫോട്ടോസ്റ്റാറ്റ് തുടങ്ങിയ അനുബന്ധ സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വ്യാപാരികൾക്കും ആവശ്യമായ സമഗ്രമായ അച്ചടി-ഡിസൈൻ പരിഹാരങ്ങൾ ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. “സ്വപ്നങ്ങൾക്ക് നിറം ചാർത്താൻ… പുതിയ കാലത്തിന്റെ ആശയങ്ങൾക്ക് കരകവിഞ്ഞൊഴുകാൻ…” എന്ന സന്ദേശവുമായി എത്തുന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്കും തുടർന്നുള്ള പ്രവർത്തനങ്ങളിലേക്കും എല്ലാവരുടെയും സാന്നിധ്യവും സഹകരണവും മാനേജ്മെന്റും ജീവനക്കാരും അഭ്യർഥിച്ചു.

