കർനാൽ: രാജ്യത്ത് ‘ഖേത് ബച്ചാവോ അഭിയാൻ – റാബി 2026’ ദേശീയതല കാർഷിക പ്രചാരണ പരിപാടിക്ക് തുടക്കമായി. ഹരിയാനയിലെ കർണാലിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കാമ്പയിന്റെ ദേശീയതല ഉദ്ഘാടനം നിർവഹിക്കും.
രാസവളങ്ങളുടെയും കീടനാശിനികളുടെയും അനിയന്ത്രിതമായ ഉപയോഗം മണ്ണിന്റെ ഫലഭൂയിഷ്ഠത തകർത്ത് കൃഷിഭൂമിയെ നാശോന്മുഖമാക്കുന്നതിനെതിരെ കർഷകർക്കിടയിൽ കൃത്യമായ ബോധവൽക്കരണം സൃഷ്ടിക്കുകയാണ് ഈ ദേശീയ പ്രചാരണ പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഭൂമിയുടെ സ്വാഭാവിക ആരോഗ്യവും ഫലപുഷ്ടിയും സംരക്ഷിക്കുന്നതിനായി രാസവളങ്ങളും കീടനാശിനികളും അതീവ ജാഗ്രതയോടെയും സൂക്ഷ്മതയോടെയും മാത്രമേ ഉപയോഗിക്കാവൂ എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

