തിരുവനന്തപുരം: കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥുർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ലോക് ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും. രാജസ്ഥാൻ സ്വദേശിയായ ഓം പ്രകാശ് മാഥുർ, സിക്കിം ഗവർണറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
അതേസമയം, കേരളത്തിൽ മികച്ച രീതിയിൽ സേവനകാലം പൂർത്തിയാക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് സ്ഥാനമൊഴിയുന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വ്യക്തമാക്കി. കാലാവധി പൂർത്തിയാകുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങൾ നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനും അദ്ദേഹം നന്ദി അറിയിച്ചു.

