വിർജീനിയ: വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യു.എം.സി) ആഗോള ദ്വിവത്സര സമ്മേളനം 2027 ഓഗസ്റ്റ് 19, 20, 21 തീയതികളിൽ അമേരിക്കയിലെ വിർജീനിയയിൽ നടക്കും. ഹെർണ്ടണിലെ ഹയറ്റ് റീജൻസി ഡുള്ളസ് ഹോട്ടലാണ് സമ്മേളനത്തിന് വേദിയാകുന്നത്. ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ ഒരു കുടക്കീഴിൽ അണിനിരത്താനും, കേരളീയ സാംസ്കാരിക പൈതൃകവും ആഗോള സൗഹൃദബന്ധങ്ങളും ശക്തിപ്പെടുത്താനുമാണ് ഈ സംഗമം സംഘടിപ്പിക്കുന്നത്.
ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ, ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ സെക്രട്ടറി ജനറൽ ഷാജി മാത്യു മുലമൂട്ടിൽ, ഗ്ലോബൽ ട്രഷറർ സണ്ണി ജി. വേലിയത്ത്, ഗ്ലോബൽ വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ എന്നിവരുടെ നേതൃത്വത്തിലാണ് സമ്മേളനത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലയാളികൾക്ക് ഒത്തുചേരാനും ആശയങ്ങളും അനുഭവങ്ങളും പങ്കുവെക്കാനും പുതിയ തലമുറകൾ തമ്മിൽ ബന്ധം സ്ഥാപിക്കാനും കൺവെൻഷൻ മികച്ചൊരു വേദിയൊരുക്കും. പ്രവാസി മലയാളികളുടെ ഐക്യവും സാംസ്കാരിക സ്വത്വവും ഉയർത്തിപ്പിടിക്കുന്ന ആഗോള മഹാസംഗമമായാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
സമ്മേളനത്തിന്റെ വിശദമായ വിവരങ്ങളും പ്രധാന പ്രഖ്യാപനങ്ങളും വരുംദിവസങ്ങളിൽ പുറത്തുവിടും.
- വേദി: ഹയറ്റ് റീജൻസി ഡുള്ളസ്, 2300 ഡുള്ളസ് കോർണർ ബുളവാർഡ്, ഹെർണ്ടൺ, വിർജീനിയ 20171 (Hyatt Regency Dulles, 2300 Dulles Corner Blvd, Herndon, VA 20171).
- വിവരങ്ങൾക്ക്: www.wmcgc.com

