വിക്ടോറിയ ക്നാനായ കാത്തലിക് കോൺഗ്രസ് (VKCC) 2026–2028 പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു

മെൽബൺ: ഓസ്‌ട്രേലിയയിലെ വിക്ടോറിയ ക്നാനായ കാത്തലിക് കോൺഗ്രസിന്റെ (VKCC) 2026–2028 പ്രവർത്തന വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. വിക്ടോറിയയിലെ ക്നാനായ കമ്മ്യൂണിറ്റിയെ കൂടുതൽ ശക്തിപ്പെടുത്താനും ഒത്തൊരുമയോടെ മുന്നോട്ടുനയിക്കാനുമുള്ള ലക്ഷ്യത്തോടെയാണ് പുതിയ സമിതി ചുമതലയേൽക്കുന്നത്.

ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ ആണ് പുതിയ പ്രസിഡന്റ്. ഫിലിപ്പ് രാജൻ മൂത്തേടത്ത് വൈസ് പ്രസിഡന്റായും മോൻസി അലക്സ് പൂത്തറ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ജിസ്മി ജെസ്റ്റിൻ തൂമ്പിൽ ജോയിന്റ് സെക്രട്ടറിയായും ജോയ്സ് തോമസ് കാഞ്ഞിരത്തിങ്കൽ ട്രഷററായും പ്രവർത്തിക്കും.

മേഖലാ കോർഡിനേറ്റർമാരായി ലിജോമോൻ ജോസ് കുടിലിൽ (നോർത്ത് കോർഡിനേറ്റർ), സനിൽ പി. ചാക്കോ പൂഴിക്കുന്നേൽ (ഈസ്റ്റ് കോർഡിനേറ്റർ), റോബിൻ ജെയിംസ് വരച്ചേരിൽ (സൗത്ത് കോർഡിനേറ്റർ), ബിജു ചാക്കോച്ചൻ പഴയയിടത്ത് (വെസ്റ്റ് കോർഡിനേറ്റർ) എന്നിവർ ചുമതലയേറ്റു. വി.കെ.ഡബ്ല്യു.എഫ് (VKWF) പ്രസിഡന്റായി സജിമോൾ മൈക്കിൾ പുളിമൂട്ടിലിനെയും, കെ.സി.വൈ.എൽ (KCYL) പ്രസിഡന്റായി സോന സിബി പുളിക്കുത്തിയിലിനെയും തിരഞ്ഞെടുത്തു.

കെ.സി.സി.ഒ (KCCO) ജനറൽ പ്രതിനിധികളായി സിജോ ചാലായിൽ തോമസ്, ബിജോ ബേബി മുളയ്ക്കൽ എന്നിവരും, വനിതാ പ്രതിനിധിയായി റീജ ജോൺ പുതിയകുന്നേലും ചുമതലയേൽക്കും. കഴിഞ്ഞ രണ്ടു വർഷക്കാലം വിക്ടോറിയയിലെ ക്നാനായ സമൂഹത്തിനായി സ്തുത്യർഹമായ സേവനം കാഴ്ചവെച്ച് കാലാവധി പൂർത്തിയാക്കിയ ജോജി കുന്നുകാലയിലിന്റെ നേതൃത്വത്തിലുള്ള മുൻ ഭരണസമിതിക്ക് യോഗം നന്ദി രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *