ക്രൈഗിബേണിലെ കാളി മാതാ ക്ഷേത്രത്തിൽ ഭജന ആലപിച്ച് വിക്ടോറിയൻ ഷാഡോ മന്ത്രി ഇവാൻ മൽഹോളണ്ട് എം.പി

മെൽബൺ: സാംസ്കാരിക സൗഹൃദത്തിന്റെ ഭാഗമായി ക്രൈഗിബേണിലെ കാളി മാതാ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഹിന്ദു ഭക്തർക്കൊപ്പം ഭക്തിഗാനം ആലപിച്ച് വിക്ടോറിയയിലെ മൾട്ടികൾച്ചറൽ ആൻഡ് മൾട്ടിഫെയ്ത്ത് അഫയേഴ്സ് ഷാഡോ മന്ത്രി ഇവാൻ മൽഹോളണ്ട് എം.പി. ക്ഷേത്രത്തിലെത്തിയ അദ്ദേഹം ഭക്തർക്കൊപ്പം ചേർന്ന് ‘ബം ബം ബോലെ ബാബ’ എന്ന ഭജനയാണ് ആലപിച്ചത്.

വിക്ടോറിയയിലെ വൈവിധ്യമാർന്ന മത-സാംസ്കാരിക സമൂഹങ്ങളും രാഷ്ട്രീയ പ്രതിനിധികളും തമ്മിലുള്ള ഊഷ്മളമായ ബന്ധം അടയാളപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനവും ഭജന ആലാപനവും.

Leave a Reply

Your email address will not be published. Required fields are marked *