പോലീസിന്റെ സേവനം കാര്യക്ഷമമാക്കാൻ പുതിയ ഡിജിറ്റൽ സംവിധാനങ്ങൾ

തിരുവനന്തപുരം: കേരള പോലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഭരണപരമായ നടപടികൾ വേഗത്തിലാക്കുന്നതിനുമായി എച്ച്.എം. ആക്ട്സ് , ഹോംസ് എന്നീ രണ്ട് പുതിയ ഡിജിറ്റൽ സംവിധാനങ്ങൾക്ക് തുടക്കമിട്ടതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തിയത്.

പോലീസ് സേനയിൽ വനിതകളുടെ പ്രാതിനിധ്യം 30 ശതമാനമായി ഉയർത്താൻ സർക്കാർ തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി. പോലീസുകാരുടെ അമിത ജോലിഭാരവും മാനസിക സമ്മർദ്ദവും കുറയ്ക്കുന്നതിനും സമയബന്ധിതമായി നടപടികൾ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ ഭരണപരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്. കേരള പോലീസിന്റെ സി.സി.ടി.എൻ.എസ് വിഭാഗമാണ് അധിക സാമ്പത്തിക ബാധ്യതകളില്ലാതെ ഈ രണ്ട് സോഫ്റ്റ്‌വെയറുകളും പൂർണ്ണമായി വികസിപ്പിച്ചെടുത്തതെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *