മെൽബണിൽ പ്രോപ്പർട്ടി വാങ്ങാൻ ഒരുങ്ങുന്നവർക്കായി ബോക്സ് ഹിൽ പ്രോപ്പർട്ടി ഷോ 2026 നവംബർ 22-ന്

മെൽബൺ: മെൽബണിന്റെ കിഴക്കൻ മേഖലകളിൽ വസ്തു വാങ്ങാനോ വിൽക്കാനോ നിർമ്മിക്കാനോ ആഗ്രഹിക്കുന്നവർക്കായി ‘ബോക്സ് ഹിൽ (മെൽബ്-ഈസ്റ്റ്) പ്രോപ്പർട്ടി ഷോ 2026’ നവംബർ 22 ഞായറാഴ്ച നടക്കും. ‘നിയർ എസ്റ്റേറ്റ്’ ആണ് വൈറ്റ്ഹോഴ്സ് റോഡിലുള്ള ബോക്സ് ഹിൽ ടൗൺ ഹാളിൽ (Box Hill Town Hall, 1022 Whitehorse Rd, Box Hill) രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ ഈ വിപുലമായ പ്രോപ്പർട്ടി എക്സ്പോ സംഘടിപ്പിക്കുന്നത്.

ആദ്യമായി വീട് വാങ്ങുന്നവർ, പുതിയ വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർ, കൂടുതൽ സൗകര്യങ്ങളുള്ള വലിയ വീടുകളിലേക്ക് മാറാൻ ഒരുങ്ങുന്നവർ, നിക്ഷേപകർ, റീ-ഫിനാൻസിങ് ആലോചിക്കുന്നവർ എന്നിവർക്ക് ഒരേ വേദിയിൽ വെച്ചുതന്നെ പ്രോപ്പർട്ടി രംഗത്തെ വിദഗ്ധരെ നേരിൽ കാണാനും സേവനങ്ങൾ താരതമ്യം ചെയ്യാനും ഈ എക്സ്പോ അവസരമൊരുക്കുന്നു.

ബാങ്കുകൾ, മറ്റ് വായ്പാദാതാക്കൾ, മോർട്ട്ഗേജ് ബ്രോക്കർമാർ, പ്രോപ്പർട്ടി ഡെവലപ്പർമാർ, ബിൽഡർമാർ, ആർക്കിടെക്റ്റുകൾ, കൺവേയൻസർമാർ, പ്രോപ്പർട്ടി അഭിഭാഷകർ, ബിൽഡിംഗ് ഇൻസ്പെക്ടർമാർ, അക്കൗണ്ടന്റുമാർ, പ്ലാനർമാർ, പ്രോജക്ട് മാനേജർമാർ, റിയൽ എസ്റ്റേറ്റ് ഏജന്റുമാർ തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖർ മേളയിൽ ഒത്തുചേരും. ഉപഭോക്താക്കൾക്ക് തങ്ങളുടെ സംശയങ്ങൾ നേരിട്ട് ചോദിച്ചറിയാനും ഏറ്റവും അനുയോജ്യമായ സേവനങ്ങൾ താരതമ്യം ചെയ്ത് തിരഞ്ഞെടുക്കാനും സാധിക്കും.

മേളയിലേക്കുള്ള പ്രവേശനം പൂർണ്ണമായും സൗജന്യമാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ https://form.jotform.com/bala377/box-hill-FREE-visit എന്ന ലിങ്ക് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *