സിഡ്നി: ഓസ്ട്രേലിയയിലെ നേപ്പാളി സമൂഹത്തോടൊപ്പം പരമ്പരാഗത തിഹാർ ആഘോഷങ്ങളിൽ പങ്കുചേർന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസും. സിഡ്നിയിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിലാണ് ഇരു നേതാക്കളും നേരിട്ടെത്തി ആശംസകൾ പങ്കുവെച്ചത്.
സാംസ്കാരിക വൈവിധ്യമാണ് ഓസ്ട്രേലിയയുടെ കരുത്തെന്നും ആ കരുത്തിന്റെ അവിഭാജ്യ ഘടകമാണ് ഇവിടുത്തെ നേപ്പാളി സമൂഹമെന്നും പ്രധാനമന്ത്രി ആന്റണി ആൽബനീസ് വ്യക്തമാക്കി. രാജ്യത്തിന്റെ ബഹുസ്വരതയെയും നേപ്പാളി സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തെയും അദ്ദേഹം ചടങ്ങിൽ അഭിനന്ദിച്ചു.

