മെൽബൺ: വിക്ടോറിയൻ സംസ്ഥാന തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പോളിൻ ഹാൻസന്റെ ‘വൺ നേഷൻ’ പാർട്ടിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യൻ വംശജയായ ഓസ്ട്രേലിയൻ വനിത രംഗത്ത്. പോളിൻ ഹാൻസൻ ഒരു വംശീയവാദിയാണെന്ന ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ ഇവർ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വൺ നേഷൻ പാർട്ടിക്കാണ് താൻ വോട്ട് രേഖപ്പെടുത്തുകയെന്നും വ്യക്തമാക്കി.
ഓസ്ട്രേലിയയിലെ ബഹുസ്വര-ബഹുമത സമൂഹങ്ങൾക്കിടയിലെ രാഷ്ട്രീയ മനോഭാവങ്ങളെയും മുൻഗണനകളെയും സംബന്ധിച്ച് വലിയ ചർച്ചകൾക്കാണ് ഇവരുടെ ഈ പരസ്യ പ്രതികരണം വഴിവെച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ട വീഡിയോയിലൂടെയാണ് ഇവർ തന്റെ നിലപാട് പരസ്യമാക്കിയത്.

