കന്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണി നീളുന്നു; പിണറായി വിജയൻ ഇടപ്പഴഞ്ഞിയിലെ പുതിയ വാടകവീട്ടിലേക്ക് മാറുന്നു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വീണ്ടും താമസം മാറുന്നു. ബേക്കറി ജങ്ഷനിലെ നിലവിലെ വാടകവീട്ടിൽനിന്ന് ഇടപ്പഴഞ്ഞിയിലെ പുതിയ വാടകവീട്ടിലേക്കാണ് അദ്ദേഹം താമസം മാറ്റുന്നത്.

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ അടുത്തിടെയുണ്ടായ തീപിടിത്തത്തെ തുടർന്ന് അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. നവീകരണം പൂർത്തിയാകുന്നത് വരെ ബേക്കറി ജങ്ഷനിലെ വാടകവീട്ടിൽ തുടരാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കന്റോൺമെന്റ് ഹൗസ് താമസയോഗ്യമാകാൻ കൂടുതൽ സമയമെടുക്കുമെന്നതിനാൽ ഇടപ്പഴഞ്ഞിയിലെ സൗകര്യപ്രദമായ മറ്റൊരു വാടകവീട് തിരഞ്ഞെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *