അപൂർവ മരുഭൂമി തവളകളെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി ശാസ്ത്രജ്ഞർ

സിഡ്നി: ഓസ്‌ട്രേലിയയിലെ മധ്യ മരുഭൂമി മേഖലകളിൽ കാണപ്പെടുന്ന അതീവ അപൂർവയിനം തവളകളെ കണ്ടെത്തുന്നതിനായി ശാസ്ത്രജ്ഞർ പ്രദേശവാസികളുടെ സഹായം തേടുന്നു. സമീപകാലത്ത് പെയ്ത മഴയെ തുടർന്ന് ദീർഘകാലമായി മണ്ണിനടിയിൽ കഴിഞ്ഞിരുന്ന തവളകൾ പുറത്തുവരാനുള്ള സാധ്യത മുൻനിർത്തിയാണ് ഗവേഷകർ പൊതുജന പങ്കാളിത്തം ആവശ്യപ്പെടുന്നത്.

ടാനാമി ടോഡ്‌ലെറ്റ് (Tanami Toadlet), ഡെസേർട്ട് സ്പേഡ്‌ഫൂട്ട് (Desert Spadefoot) തുടങ്ങിയ അത്യപൂർവ വിഭാഗങ്ങളിൽപ്പെട്ട തവളകളെയാണ് പ്രധാനമായും നിരീക്ഷിക്കുന്നത്. മാസങ്ങളോളം മരുഭൂമിയിലെ വരണ്ട മണ്ണിനടിയിൽ സുരക്ഷിതമായി കഴിയുന്ന ഇത്തരം ജീവികൾ ശക്തമായ മഴ ലഭിക്കുമ്പോൾ മാത്രമാണ് പ്രജനനത്തിനായി ഉപരിതലത്തിലേക്ക് എത്തുന്നത്.

ഇത്തരത്തിൽ പുറത്തുവരുന്ന അപൂർവ തവളകളെ കാണുകയോ അവയുടെ ശബ്ദം കേൾക്കുകയോ ചെയ്താൽ, മൊബൈൽ ഫോണിലെ ‘ഫ്രോഗ് ഐഡി’ (FrogID) ആപ്പ് വഴി അവയുടെ ശബ്ദം റെക്കോർഡ് ചെയ്ത് പങ്കുവെക്കാനാണ് ശാസ്ത്രജ്ഞർ നിർദേശിക്കുന്നത്. ഈ ശബ്ദരേഖകൾ അപൂർവ തവളകളുടെ സാന്നിധ്യവും വ്യാപനവും കൃത്യമായി രേഖപ്പെടുത്തുന്നതിനും അവയുടെ സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ശാസ്ത്രലോകത്തിന് വലിയ സഹായമാകുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *