മെൽബൺ: കലയും സാഹിത്യവും സംഗീതവും ഒത്തുചേരുന്ന മൂന്നാമത് ഓസ്‌ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റ് (AMLF 2026 – അക്ഷരോത്സവം) നവംബർ 21 ശനിയാഴ്ച മെൽബണിലെ ക്ലെയ്റ്റൺ ടൗൺ ഹാളിൽ (Clayton Town Hall) അരങ്ങേറും. വിപഞ്ചിക ഗ്രന്ഥശാലയും മലയാളി പത്രവും നാലാമന്‍ മീഡിയായും സംയുക്തമായാണ് മലയാളി ലിറ്ററേച്ചര്‍ ഫെസ്റ്റിന് നേതൃത്വം നല്കുന്നത്
പ്രശസ്ത കവി പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥിയായി പങ്കെടുക്കുന്ന അക്ഷരോത്സവത്തിൽ കവിതകൾ, നോവലുകൾ, പ്രബന്ധങ്ങൾ, കഥാപ്രസംഗങ്ങൾ തുടങ്ങി മലയാളത്തിന്റെ ആത്മാവ് തൊട്ടറിയുന്ന വൈവിധ്യമാർന്ന സാഹിത്യ വിസ്മയങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, മലയാളത്തിന്റെ വാനമ്പാടി എസ്. ജാനകിയുടെ ഗാനസ്മരണകളുമായി ‘മൗനം പോലെ മധുരം’ എന്ന പേരിൽ പ്രത്യേക സംഗീതയാത്രയും അരങ്ങേറും.
വൈകിട്ട് 4 മണി മുതൽ 9 മണി വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത് (സംഗീത പരിപാടി വൈകിട്ട് 5.30-ന്). പ്രവേശന നിരക്ക് 15 ഡോളറാണ്. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്കും നിലവിൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും പ്രവേശനം സൗജന്യമായിരിക്കും. പരിപാടി നടക്കുന്ന വേദിയിലെ ഫുഡ് കൗണ്ടറിൽ നിന്നും ഭക്ഷണം വാങ്ങുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. സീറ്റുകൾ പരിമിതമായതിനാൽ https://app.orgnyse.com.au/684/amlf-2026-3rd-edition എന്ന വെബ്സൈറ്റ് വഴിയോ പോസ്റ്ററിലെ ക്യുആർ കോഡ് സ്കാൻ ചെയ്തോ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

