ടോക്കിയോ: ജപ്പാൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ സിംഗിൾസ് ഫൈനലിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ പ്രവേശിച്ചു. സെമിഫൈനലിൽ ആറാം സീഡായ ഇന്തോനേഷ്യയുടെ അൽവി ഫർഹാനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ചാണ് എട്ടാം സീഡായ ലക്ഷ്യ ഫൈനൽ ഉറപ്പിച്ചത്. സ്കോർ: 21–12, 15–21, 21–11.
ആദ്യ ഗെയിം 21–12ന് സ്വന്തമാക്കിയ ലക്ഷ്യയ്ക്ക് രണ്ടാം ഗെയിമിൽ 15–21ന് അടിയറവ് പറയേണ്ടിവന്നു. നിർണായകമായ മൂന്നാം ഗെയിമിൽ മികച്ച പ്രകടനം പുറത്തെടുത്ത താരം 21–11ന് ഗെയിം നേടി മത്സരം സ്വന്തമാക്കി.
ഫൈനലിൽ ജപ്പാന്റെ കൊകി വാതനാബെയാണ് ലക്ഷ്യ സെന്നിന്റെ എതിരാളി. സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റിൽ വാതനാബെയെ മറികടന്ന് കിരീടം നേടുകയാണ് ലക്ഷ്യയുടെ ലക്ഷ്യം.

