സെൻട്രൽ കോസ്റ്റ്: വേൾഡ് മലയാളി കൗൺസിൽ സെൻട്രൽ കോസ്റ്റ് പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ ‘ഓസ് ഹാർമണി: വോയിസ് ഓഫ് സെൻട്രൽ കോസ്റ്റ് ’27’ (AUS HARMONY Voice of Central Coast ’27) എന്ന പേരിൽ കരോക്കെ ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. പുതിയ പ്രതിഭകളെ കണ്ടെത്തുക, വൈവിധ്യമാർന്ന സംസ്കാരങ്ങളെ ആഘോഷിക്കുക, കൂടുതൽ ശക്തവും സൗഹാർദ്ദപരവുമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മത്സരം ഒരുക്കിയിരിക്കുന്നത്.
5,000 ഡോളറിലധികം (Over $5000) മൂല്യമുള്ള സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലുള്ള ഗാനങ്ങളാണ് മത്സരത്തിൽ ആലപിക്കേണ്ടത്. എല്ലാവർക്കും പങ്കെടുക്കാവുന്ന ഈ സംഗീത മത്സരത്തിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
2026 ഡിസംബർ 31 ആണ് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി. പോസ്റ്ററിലുള്ള ഇവന്റ്ടിക്കിന്റെ (eventtik) ക്യു.ആർ (QR) കോഡ് സ്കാൻ ചെയ്ത് താല്പര്യമുള്ളവർക്ക് പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കുമായി 0450095524, 0435988858, 0421141558, 0469951238 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു

