ലണ്ടൻ: ബ്രിട്ടനിലെ വില്യം രാജകുമാരനും ഭാര്യ കേറ്റ് മിഡിൽട്ടണും ഇന്ന് മുംബൈയിലെത്തും. പരിസ്ഥിതി സംരക്ഷണ മേഖലയിലെ ശ്രദ്ധേയമായ പുരസ്കാരങ്ങളിലൊന്നായ എർത്ത്ഷോട്ട് പുരസ്കാരത്തിന്റെ വിജയികളെ പ്രഖ്യാപിക്കുന്നതിനാണ് ഇരുവരുടെയും ഇന്ത്യാ സന്ദർശനം.
അന്തിമ പട്ടികയിൽ ഇടംനേടുന്ന അഞ്ച് വിജയികൾക്ക് ഒരാൾക്ക് പത്തുലക്ഷം പൗണ്ട് വീതം സമ്മാനമായി ലഭിക്കും. ഏകദേശം 12.25 കോടി രൂപയാണ് ഇത്. പരിസ്ഥിതി സംരക്ഷണത്തിനായുള്ള നൂതന ആശയങ്ങൾക്കും പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകുന്നതിനായി വില്യം രാജകുമാരനാണ് ആറു വർഷം മുമ്പ് എർത്ത്ഷോട്ട് പുരസ്കാരം ആരംഭിച്ചത്.

