ദേശീയ തീരദേശ സുരക്ഷാ സെമിനാർ സാഗർ സുരക്ഷ 2026-ന് കൊൽക്കത്തയിൽ തുടക്കം

കൊൽക്കത്ത: ഇന്ത്യൻ കോസ്റ്റ് ഗാർഡ് സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ ദേശീയ തീരദേശ സുരക്ഷാ സെമിനാർ ‘സാഗർ സുരക്ഷ 2026’-ന് കൊൽക്കത്തയിൽ തുടക്കമായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അതിർത്തി മാനേജ്‌മെന്റ് വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സമ്മേളനം ഇന്നും നാളെയുമായി നടക്കും.

തീരദേശ സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ, കേന്ദ്ര മന്ത്രാലയങ്ങൾ, സായുധ സേനകൾ, സമുദ്ര സുരക്ഷാ ഏജൻസികൾ എന്നിവയുടെ ഉന്നത പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. രാജ്യത്തിന്റെ തീരദേശ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനുള്ള സുപ്രധാന നയരൂപീകരണത്തിന് ഈ സെമിനാർ വേദിയാകും.

Leave a Reply

Your email address will not be published. Required fields are marked *