ന്യൂഡൽഹി: സമ്പൂർണ ദാരിദ്ര്യ നിർമ്മാർജനം എന്ന ലക്ഷ്യത്തിനായി താൽക്കാലിക ആശ്വാസ നടപടികളിൽ നിന്ന് അടിസ്ഥാനപരമായ മാറ്റത്തിലേക്ക് രാജ്യം കടന്നതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ദാരിദ്ര്യം പൂർണമായും തുടച്ചുനീക്കുന്നതിനാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്നും സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച ലേഖനത്തിൽ ധനമന്ത്രി വ്യക്തമാക്കി.
സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരുടെ ക്ഷേമം ഉറപ്പാക്കുകയെന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഇതിന്റെ ഭാഗമായി ഓരോ കുടുംബത്തെയും കേന്ദ്രീകരിച്ച് അവരുടെ പരിമിതികൾ പരിഹരിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും നിർമല സീതാരാമൻ ലേഖനത്തിൽ കൂട്ടിച്ചേർത്തു.

