ടെസ്റ്റ് പരമ്പരയിലെ ആദ്യ കളിയുടെ ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ചുവടു തെറ്റി, 159 റണ്‍സിന് ഓള്‍ ഔട്ട്

കൊല്‍ക്കത്ത: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 159 റണ്‍സിന് ഓള്‍ ഔട്ടാക്കി ഇന്ത്യ. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ തേരോട്ടത്തിന് ചുക്കാന്‍ പിടിച്ചത്. കുല്‍ദീപ് യാദവും മുഹമ്മദ് സിറാജും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടക്കം മികച്ചതായിരുന്നെങ്കിലും ആ മികവ് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ ബൗളര്‍മാര്‍ പിന്നീട് പിടി മുറുക്കുന്ന കാഴ്ചയായിരുന്നു ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ കണ്ടത്.

മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സ് നേടിയിട്ടുണ്ട്. പന്ത്രണ്് റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്കു നഷ്ടമായത്. പതിമൂന്നു റണ്‍സെടുത്ത കെ എല്‍ രാഹുലും ആറു റണ്‍സുമായി വാഷിങ്ടന്‍ സുന്ദറുമാണ് ഇപ്പോള്‍ ക്രീസിലുള്ളത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് തിരിച്ചെത്തിയത് ഇന്ത്യന്‍ ടീമിന് വലിയ ആത്മവിശ്വാസമാണ് പകരുന്നത്. കഴിഞ്ഞ മാസം വെസ്റ്റ് ഇന്‍ഡീസിനെതിരേ നേടിയ പരമ്പര വിജയത്തിന്റെ ആത്മവിശ്വാസവും ഇന്ത്യന്‍ ടീമിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *