ജമ്മു കാശ്മീരിലെ നൗഗം പോലീസ് സ്‌റ്റേഷനില്‍ സ്‌ഫോടനം, ഒമ്പതു മരണം, 29 പേര്‍ക്ക് പരിക്ക്, സ്‌ഫോടനം യാദൃച്ഛികമെന്ന്

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ നൗഗം പോലീസ് സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. 29 പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നത്. ഹരിയാനയിലെ ഫരീദാബാദില്‍ നിന്നു പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കള്‍ പരിശോധിക്കുന്നതിനിടെയായിരുന്നു അപകടം. ഫോറന്‍സിക് വകുപ്പിലെ മൂന്നു പേര്‍ ഒരു തഹസീല്‍ദാര്‍ ഉള്‍പ്പെടെ റവന്യൂ വകുപ്പിലെ രണ്ടു പേര്‍, രണ്ട് പോലീസ് ഫോട്ടോഗ്രാഫര്‍മാര്‍, സംസ്ഥാന ഏജന്‍സിയിലെ ഒരു അംഗം, ഒരു തയ്യല്‍ക്കാരന്‍ എന്നിവരാണ് മരിച്ചതെന്നറിയുന്നു.

മൃതദേഹങ്ങള്‍ ശ്രീനഗറിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റതില്‍ 24 പേര്‍ പോലീസ് ഉദ്യോഗസ്ഥരാണ്. മൂന്നു പേര്‍ സിവിലിയന്‍മാരും. വെള്ളിയാഴ്ച അര്‍ധരാത്രിക്കു ശേഷമാണ് അപകടമുണ്ടായത്. അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കള്‍ പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. സ്‌ഫോടനത്തിനു ഭീകര പ്രവര്‍ത്തനവുമായി ബന്ധമില്ലെന്നു പോലീസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *