കൊച്ചിയില്‍ ശിശു സംരക്ഷണ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് ലൈംഗിക പീഡനം, മൂന്നു ജീവനക്കാര്‍ക്കെതിരേ പോക്‌സോ കേസ്

കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തിലെ നാലു കുട്ടികള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ ജീവനക്കാര്‍ക്കെതിരേ കേസ്. ഇവര്‍ക്കെതിരേ തൃക്കാക്കര പോലീസാണ് പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. ആക്രമണത്തിനിരയായതില്‍ മാനസിക വെല്ലുവിളി നേരിടുന്ന ആസാം സ്വദേശിനിയായ ബാലികയും ഉള്‍പ്പെടുന്നു. കഴിഞ്ഞ നവംബറില്‍ നടന്ന സംഭവത്തില്‍ കുട്ടികളുടെ മൊഴിയെടുത്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

സംരക്ഷണ കേന്ദ്രത്തിലെ ഒരു ജീവനക്കാരന്‍, ഡ്രൈവര്‍, ഗേറ്റ് കീപ്പര്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. കേന്ദ്രത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിക്കുണ്ടായ അണുബാധയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുന്നത്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *