രാഹുല്‍ മാങ്കൂട്ടത്തില്‍ കൂടുതല്‍ കുരുക്കിലേക്ക്, അതിജീവിത മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കി, തെളിവുകള്‍ കൈമാറി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരേ ലൈംഗിക പീഡന പരാതി നല്‍കി യുവതി. മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ടാണ് അതിജീവിത പരാതി നല്‍കിയത്. വാട്‌സാപ്പ് ചാറ്റ്, ശബ്ദരേഖ എന്നിവയടക്കമുള്ള തെളിവുകളും കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പരാതിയും തെളിവുകളും ഡിജിപിക്ക് കൈമാറിയിരിക്കുകയാണ്.

പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമായിരിക്കുന്നതിനിടെയാണ് അതിജീവിത പരാതിയുമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത്. രാഹുലിന്റെ ശബ്ദരേഖ പുറത്തുവന്ന സമയത്ത് പോലീസ് ഇതു സംബന്ധിച്ച് കേസെടുത്തിരുന്നു. എന്നാല്‍ അതിജീവിത പരാതി നല്‍കാന്‍ തയാറാകാതിരുന്നതോടെ അന്വേഷണം വഴിമുട്ടിയിരുന്നു.

അതേസമയം രാഹുലിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സജന ബി സാജന്‍ എഐസിസിക്കും പ്രിയങ്ക ഗാന്ധിക്കും ഇന്നലെ രാവിലെ പരാതി സമര്‍പ്പിച്ചിരുന്നു. വനിതാ നേതാക്കളെ ഉള്‍പ്പെടുത്തി അന്വേഷണ കമ്മീഷനെ വച്ച് ഇരയാക്കപ്പെട്ട പെണ്‍കുട്ടികളെ നേരില്‍ കണ്ട് വിഷയം ഗൗരവത്തോടെ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി.

Leave a Reply

Your email address will not be published. Required fields are marked *