അതിജീവിതയെ സോഷ്യല്‍ മീഡിയായില്‍ അപമാനിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്റെ കസ്റ്റഡി കാലാവധി ഇന്ന് വൈകുന്നേരം 5 മണിക്ക് അവസാനിക്കും.പോലീസ് മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നെങ്കിലും, ഉപകരണങ്ങള്‍ നേരത്തെ കൈമാറിയതിനാല്‍ കൂടുതല്‍ കസ്റ്റഡിയുടെ ആവശ്യമില്ലെന്ന വാദം കോടതി അംഗീകരിച്ചിരുന്നു. വ്യാഴ്ഴ്ച വൈകുന്നേരം 5 മണിയോടെ കസ്റ്റഡി അവസാനിക്കും. അതിനുശേഷം ഉടന്‍ തന്നെ അദ്ദേഹത്തിന് ജാമ്യം ലഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് ഭാര്യ ദീപ മാധ്യമങ്ങളോട് പറഞ്ഞു. ജാമ്യത്തിനായി ഇന്ന് തന്നെ അപേക്ഷ നല്‍കിയിട്ടുണ്ട്, കോടതി വെള്ളിയാഴ്ച അത് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’
രാഹുല്‍ ഈശ്വറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ജയിലില്‍ നിരാഹര സമരം തുടരും

