പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി വിയോഗം; മകളെ സന്ദർശിക്കാൻ ഓസ്‌ട്രേലിയയിലെത്തിയ മലയാളി അന്തരിച്ചു

ഓറഞ്ച്: മകളെയും കുടുംബത്തെയും കാണാനായി ഓസ്‌ട്രേലിയയിലെത്തിയ മലയാളി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പാലാ കൊല്ലപ്പള്ളി അന്തിനാട് ഓമ്പള്ളിൽ വടക്കേൻ വീട്ടിൽ ജോർജ് തോമസ് (69) ആണ് ന്യൂ സൗത്ത് വെയിൽസിലെ ഓറഞ്ചിൽ വെച്ച് നിര്യാതനായത്. ഇന്നലെ വൈകുന്നേരം മകളുടെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.

മകൾ ആൻ മരിയ ജോർജ്, മരുമകൻ ടോം തോമസ് എന്നിവരെയും പേരക്കുട്ടികളെയും സന്ദർശിക്കുന്നതിനായി രണ്ടുമാസത്തെ വിസിറ്റിംഗ് വിസയിലാണ് ഇദ്ദേഹം ഓസ്‌ട്രേലിയയിലെത്തിയത്. വത്സമ്മയാണ് പരേതനായ ജോർജ് തോമസിന്റെ ഭാര്യ. സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. ജോർജ് തോമസിന്റെ അപ്രതീക്ഷിത വിയോഗത്തിൽ പ്രവാസി മലയാളികളും ബന്ധുമിത്രാദികളും അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *