കോടനാട്ടെ കുട്ടിയാന മായക്ക് പുതുജീവിതം; വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ വൻതാരയിലേക്ക് കൊണ്ടുപോയി

കൊച്ചി: ഗുരുതര പരിക്കുകളെ തുടർന്ന് ദയാവധം നടപ്പാക്കാൻ ആലോചിച്ചിരുന്ന കോടനാട് അഭയാരണ്യത്തിലെ 18 മാസം പ്രായമുള്ള ‘മായ’ എന്ന ആനക്കുട്ടിക്ക് ഇനി ജീവിതത്തിലേക്ക് വഴിതുറക്കുന്നു. ആനക്കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (CIAL) നിന്ന് പ്രത്യേക ചാർട്ടേഡ് വിമാനമാർഗം ഗുജറാത്തിലെ ജാംനഗറിലുള്ള വൻതാരയിലെ അത്യാധുനിക മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

യാത്രയിലുടനീളം ആനക്കുട്ടിയുടെ പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേകം സജ്ജമാക്കിയ സിലിണ്ടർ ആകൃതിയിലുള്ള പെട്ടിയിലാണ് വിമാനത്തിൽ കയറ്റിയത്. അത്യാധുനിക ചികിത്സാ സൗകര്യങ്ങളുള്ള മൃഗസംരക്ഷണ കേന്ദ്രത്തിൽ വിദഗ്ധ പരിചരണവും ശുശ്രൂഷയും ലഭ്യമാകുന്നതോടെ കുട്ടിയാന പൂർണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *