സി.ജെ.പി. തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അഭിജീത് ദിപ്കെ

സി.ജെ.പി. തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അഭിജീത് ദിപ്കെ

വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി പോരാടാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ. നിലവിൽ പാർട്ടിക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

“അവകാശങ്ങൾ ആവശ്യപ്പെടാൻ രാജ്യത്തെ എല്ലാവരും തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണെങ്കിൽ അത് പ്രായോഗികമല്ല” എന്നാണ് ദിപ്കെയുടെ പ്രതികരണം. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുകയും അവയ്ക്ക് പരിഹാരം കാണാൻ സമ്മർദം ചെലുത്തുകയും ചെയ്യുന്നതാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ഉയർത്തിയുള്ള പ്രക്ഷോഭം തുടരുമെന്നും ദിപ്കെ അറിയിച്ചു. പ്രധാനമന്ത്രി വിദ്യാർത്ഥികളുടെ ആശങ്കകൾ നേരിട്ട് കേൾക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *