വിജയ്‌യുടെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയിയുടെ തിരുച്ചിറപ്പള്ളി ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയിൽ ഹർജി സമർപ്പിച്ചു. ഡി എം കെ സ്ഥാനാർഥിയാണ് ഹർജി നൽകിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് ചെലവിന്റെ കണക്ക് സമർപ്പിച്ചില്ല, പ്രചാരണത്തിൽ കുട്ടികളെ ഉപയോഗിച്ചു, സത്യവാങ്മൂലത്തിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവെച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.

ഹർജിയിൽ അന്തിമവിധി വരുന്നതുവരെ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തരുതെന്നും ഹർജിക്കാരൻ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഹർജി പരിഗണനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *