ഇന്ത്യൻ വംശജയായ നഴ്സിങ് വിദഗ്ധ ഡോ. സുജാത ഷൺമുഖസുന്ദരത്തിന് എസിടി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം

കാൻബെറ: നഴ്സിങ് വിദ്യാഭ്യാസം, ഡിമെൻഷ്യ പരിചരണം, വയോജന സംരക്ഷണം, പ്രൊഫഷണൽ നേതൃത്വം എന്നീ മേഖലകളിലെ 35-ലധികം വർഷത്തെ സമഗ്ര സംഭാവനകളെ മുൻനിർത്തി ഇന്ത്യൻ-ഓസ്ട്രേലിയൻ നഴ്സിങ് ലീഡർ ഡോ. സുജാത ഷൺമുഖസുന്ദരത്തിന് 2026-ലെ എസിടി വിമൻസ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

നഴ്സിങ് അധ്യാപികയും ഇന്ത്യൻ സമൂഹം ഉൾപ്പെടെയുള്ള സാംസ്കാരിക വൈവിധ്യമാർന്ന ജനവിഭാഗങ്ങളുടെ ദീർഘകാല വക്താവുമായ ഡോ. സുജാതയുടെ ഗവേഷണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പരിചരണ നിലവാരം ഉയർത്തുന്നതിനും നഴ്സിങ് രംഗം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ തലമുറയിലെ ആരോഗ്യ പ്രവർത്തകരെ വാർത്തെടുക്കുന്നതിനും വലിയ പങ്കുവഹിച്ചിട്ടുണ്ട്. പതിറ്റാണ്ടുകൾ നീണ്ട സേവനത്തിനും നേതൃത്വത്തിനും സമൂഹത്തിൽ സൃഷ്ടിച്ച ക്രിയാത്മകമായ സ്വാധീനത്തിനുമുള്ള അഭിമാനകരമായ അംഗീകാരമായാണ് ഈ പുരസ്കാരം വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *