മെൽബൺ എയർപോർട്ട് റെയിൽ രണ്ടാം ഘട്ടം പ്രഖ്യാപിച്ചു; വിമാനത്താവളത്തിലേക്കുള്ള ട്രെയിൻ സർവീസ് എന്നാരംഭിക്കുമെന്നതിൽ ഇപ്പോഴും അനിശ്ചിതത്വം

മെൽബൺ: മെൽബൺ എയർപോർട്ട് റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടം ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, വിക്ടോറിയൻ ഉപപ്രീമിയർ ബെൻ കരോൾ എന്നിവർ ചേർന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതിയ 7.4 കിലോമീറ്റർ റെയിൽ പാത, കെയ്ലർ ഈസ്റ്റ് സ്റ്റേഷൻ, മാരിബിർനോങ് നദിക്ക് കുറുകെയുള്ള 500 മീറ്റർ നീളമുള്ള പാലം എന്നിവ ഉൾപ്പെടുന്നതാണ് പ്രഖ്യാപിച്ച രണ്ടാം ഘട്ട നിർമ്മാണം.

ആറു പതിറ്റാണ്ടിലേറെ നീണ്ട ചർച്ചകൾക്കും നിരവധി തടസ്സങ്ങൾക്കും ഒടുവിൽ പദ്ധതി പുതിയൊരു നാഴികക്കല്ല് പിന്നിടുമ്പോഴും, യാത്രക്കാർക്ക് വിമാനത്താവളത്തിൽ നിന്ന് ട്രെയിൻ കയറാൻ എപ്പോൾ സാധിക്കും എന്നതിൽ കൃത്യമായ തീയതി സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. വർഷങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ മെൽബൺ മറ്റൊരു ചുവടുകൂടി മുന്നോട്ട് വെക്കുമ്പോഴും പദ്ധതിയുടെ പൂർത്തീകരണ വിവരങ്ങൾക്കായി യാത്രക്കാർ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *