തിരുവനന്തപുരം: മലയാളത്തിന്റെ ഇതിഹാസ നടൻ മധുവിന്റെ 93-ാം പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് നേരിട്ടെത്തി ആശംസകൾ അറിയിച്ച് ടൂറിസം, സാംസ്കാരിക, സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. തിരുവനന്തപുരത്തെ നടന്റെ വസതിയിലെത്തിയാണ് മന്ത്രി അദ്ദേഹത്തിന് ജന്മദിനാശംസകൾ കൈമാറിയത്. പ്രിയതാരത്തിന് ദീർഘായുസ്സും ആരോഗ്യവും നേർന്ന മന്ത്രി, മലയാള ചലച്ചിത്ര മേഖലയ്ക്ക് അദ്ദേഹം നൽകിയ അതുല്യമായ സംഭാവനകളെ സ്മരിക്കുകയും ചെയ്തു
നടൻ മധുവിന് 93-ാം പിറന്നാൾ; വസതിയിലെത്തി ആശംസകൾ നേർന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

