കോഴിക്കോട്: അന്തരിച്ച പ്രമുഖ ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരന്റെ ഭൗതികശരീരം കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചു. സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ ടൗൺഹാളിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. പൊതുദർശന വേളയിൽ മുഖ്യമന്ത്രിക്ക് വേണ്ടി കോഴിക്കോട് ജില്ലാ കലക്ടർ എം.എസ്. മാധവിക്കുട്ടി ഭൗതികശരീരത്തിൽ റീത്ത് സമർപ്പിച്ച് ആദരമറിയിച്ചു.
അന്തരിച്ച നടി സാവിത്രി ശ്രീധരന്റെ ഭൗതിക ശരീരത്തില്‍ മുഖ്യമന്ത്രിക്ക് വേണ്ടി ജില്ലാ കലക്ടർ ആദരാഞ്ജലി അർപ്പിച്ചു

